Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.



ഓണ്‍ലൈനിലൂടെ പാര്‍ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  യുവാവില്‍ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മാടായി വാടിക്കല്‍ ഭാഗത്ത് കളത്തിലേപുരയില്‍ വീട്ടില്‍ സൈനുല്‍ ആബിദ് (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാര്‍ട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടര്‍ന്ന് ഇതില്‍ ആകൃഷ്ടനായ യുവാവ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പലതവണകളിലായി യുവാവില്‍ നിന്നും 250,000 ത്തില്‍പരം(രണ്ടുലക്ഷത്തി അമ്പതിനായിരം) രൂപ നഷ്ടപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സൈബര്‍ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ സൈനുല്‍ ആബിദിന്റെ അക്കൗണ്ടിലേക്കും പണം എത്തിയതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്. ഓ നോബിള്‍ പി.ജെ, എസ്.ഐ അനില്‍കുമാര്‍ പി, എ.എസ്.ഐ അജി.ഡി, സി.പി.ഓ ജോജി കെ വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments