കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യാപാര സന്ദേശ യാത്ര സമാപിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് ക്യാപ്റ്റനായ ജാഥ ബുധനാഴ്ച കോട്ടയത്ത് സംസ്ഥാന സെകട്ടറി ഇ.എസ് ബിജുവാണ് ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ഏറ്റുമാനൂരില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍ ഉദ്ഘാനം ചെയ്തു. PA അബ്ദുള്‍ സലിം, MKസുഗതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വ്യാപാര സന്ദേശ ജാഥസംഘടിപ്പിച്ചത്.
0 Comments