സാമൂഹിക പ്രവര്‍ത്തകനായ രതീഷ് കുമാര്‍ നക്ഷത്രയും എംജിഎം എന്‍എസ്എസ് സ്‌കൂളിലെ പിടിഎ യും ചേര്‍ന്ന് രണ്ട് കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടു. സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുടെയും ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും പങ്കാളിത്തത്തോടെ ബ്ലഡ് ഡോണേഴ്‌സ് ഫോറം രൂപീകരിക്കുകയും രക്ത ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ പേരും വിവരങ്ങളും അടങ്ങിയ ഒരു ഡയറക്ടറി പ്രകാശനവും നടത്തി. കുട്ടികള്‍ക്ക് ചെറിയ തുകകള്‍ നിക്ഷേപിച്ച് വര്‍ഷാവസാനം അര്‍ഹതപ്പെട്ട ഏതെങ്കിലും വ്യക്തികള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യ ത്തോടെ ഒരു സഹായ നിധി രൂപീകരിച്ചതായും. സ്‌കൂളിന്റെ പിടിഎ പ്രസിഡന്റ് രതീഷ് കുമാര്‍ നക്ഷത്ര പറഞ്ഞു. Blood donors team ഉദ്ഘാടനം പൊന്‍കുന്നം പോലീസ് സ്റ്റേഷന്‍ PRO ജയകുമാര്‍ KR, സഹായനിധി ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ TS രഘുവും നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദീപ ശ്രീജേഷ്, പ്രധാന അധ്യാപിക അമ്പിളി KA,മാതൃ സംഗമം അധ്യക്ഷ ആല്‍ബി മഹേഷ് എന്നിവര്‍ സംസാരിച്ചു.
0 Comments