Breaking...

9/recent/ticker-posts

Header Ads Widget

ഉത്തമേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം



കിടങ്ങൂര്‍ സൗത്ത് ഉത്തമേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഭക്തിനിര്‍ഭരമായി . ശിവരാത്രി ദിനത്തില്‍ രാവിലെ പുരാണ പാരായണം , നാരായണീയ പാരായണം,   ധാര, മത പ്രഭാഷണം എന്നിവ നടന്നു. മഹാപ്രസാദമൂട്ടും നടന്നു. വൈകീട്ട് ഭജനയും തുടര്‍ന്ന  വിശേഷാല്‍ ദീപാരാധനയും നടന്നു. സംഗീത സദസ്സ്, തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. രാത്രി 12 ന് ശിവരാത്രി പൂജ, കരിക്കഭിഷേകം , ഭസ്മാഭിഷകം എന്നിവയോടെയാണ് ശിവരാത്രി ദിനാചരണം നടന്നത്.




Post a Comment

0 Comments