Breaking...

9/recent/ticker-posts

Header Ads Widget

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ A+ അംഗീകാരം കാരിത്താസ് നഴ്‌സിംഗ് കോളേജിന് ലഭിച്ചു.



കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ  A+ അംഗീകാരം കാരിത്താസ് നഴ്‌സിംഗ് കോളേജിന് ലഭിച്ചു. സര്‍വ്വകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മികച്ച ഗുണനിലവാരം ഉള്ളവയ്ക്ക് നല്‍കുന്ന അംഗീകാരമായ ക്വാളിറ്റി അക്രഡിറ്റേഷന്‍ സിസ്റ്റം അവാര്‍ഡാണ് കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് എ പ്ലസ് ഗ്രേഡോടുകൂടി കരസ്ഥമാക്കിയത്. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന്‍ കുന്നുംമ്മലില്‍  നിന്നും പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഏറ്റുവാങ്ങി.   കാരിത്താസ് നഴ്‌സിംഗ് കോളേജ്  പ്രിന്‍സിപ്പല്‍ പ്രൊഫ. ട്വിങ്കിള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. സിസ്റ്റര്‍ ലിസി ജോണ്‍, ഐ ക്യു എ സി കോ-ഓര്‍ഡിനേറ്റര്‍  ആശാ ലിസ് മാണി, ജോയിന്റ് ഡയറക്ടര്‍മാര്‍ അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍,  തുടങ്ങിയവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയ കാരിത്താസ് നഴ്‌സിംഗ് കോളേജിന് ഈ ഒരു അഭിമാന നേട്ടം കൈവരിക്കാന്‍ സാധിച്ചതിനു പിന്നിലെന്ന്  കാരിത്താസ് ഹോസ്പിറ്റല്‍  ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് അറിയിച്ചു




Post a Comment

0 Comments