കാരിത്താസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴാം തീയതി വൈകുന്നേരം 4.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. യോഗത്തില്‍ വി.എന്‍ വാസവന്‍ അധ്യക്ഷനായിരിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കളം, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഡോക്ടര്‍ റോസമ്മ സോണി തുടങ്ങിയവര്‍ പങ്കെടുക്കും. 2019 ജനുവരിയില്‍ തന്നെ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിച്ച ശേഷം പരിഷ്‌കരിച്ച എസ്റ്റിമേറ്റ് പ്രകാരം 11.98 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ് ഏറ്റെടുത്ത് നിര്‍മ്മാണ പൂര്‍ത്തീകരിച്ചത്. നിര്‍മാണ കാലാവധിയായ 15 മാസത്തിനു മുന്‍പു തന്നെ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുമെന്ന സ്ഥിതിയില്‍ എത്തിയതായി മന്ത്രി വി.എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
0 Comments