Breaking...

9/recent/ticker-posts

Header Ads Widget

ചക്കാമ്പുഴ വളക്കാട്ടുകുന്ന് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു



പാലാ ചക്കാമ്പുഴ വളക്കാട്ടുകുന്ന് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. കീത്താപ്പള്ളിക്കുന്ന് ഭാഗത്തെ കയറ്റവും കൊടുംവളവുമാണ് സ്ഥിരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. രാമപുരം ടൗണില്‍ കയറാതെ കൂത്താട്ടുകുളത്ത് എത്താവുന്ന ഈ രോഡ് നിരവധി വാഹനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഭാരം കയറ്റിയെത്തുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. കയറ്റംകയറാതെ നിന്നുപോയ പിക്കപ്പ് വാനില്‍ ഓട്ടോയിടിച്ച് അപകടമുണ്ടായതാണ് ഒടുവിലത്തെ സംഭവം. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും കുറച്ചസമയം തടസ്സപ്പെട്ടിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി എത്തുന്ന ഭാരവാഹനങ്ങളാണ് ഇവിടെ കുടുങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തടികയറ്റിയെത്തിയ ലോറി വീട്ടിലേയ്ക്ക് മറിഞ്ഞും അപകടമുണ്ടായിരുന്നു.




Post a Comment

0 Comments