ചെമ്പിളാവ് ഗവ: യു.പി സ്‌കൂളിന്റെ 109-ാമത് വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എഴുത്തുകാരനുമായ സെബാസ്റ്റ്യന്‍ വളര്‍കോടിനെയും 20 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ലീല P.Sനെയും ആദരിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടുപയോഗിച്ച് സ്‌കൂളില്‍ പണികഴിപ്പിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനകര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിര്‍വ്വഹിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിടങ്ങൂര്‍ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഹെഡ്മിസ്ട്രസ് ബിന്ദു കെ.പി, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, സനില്‍ കുമാര്‍, ബോബി മാത്യു, ബിനു മോന്‍ C.K, സുനി അശോകന്‍, ജോണ്‍ K.M, ദേവച്ചന്‍ താമരശ്ശേരില്‍, പ്രൊഫ. സെബാസ്റ്റ്യന്‍ വളര്‍കോട്, ബിന്ദു എം.ബി, മായ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments