ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളിന്റെ വാര്‍ഷികാഘോഷം നടന്നു. ജില്ലാ പഞ്ചായത്തംഗം റജി എം ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ ജെയിംസ് കലയംകണ്ടംമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസര്‍ ശ്രീജ പി. ഗോപാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ജിജി നാക മറ്റം, പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, നോഡല്‍ ഓഫിസര്‍ റോയ് പൂവന്‍പുഴക്കല്‍, ലയന്‍സ് ക്ലബ് സെക്രട്ടറി ജോര്‍ജ് വെട്ടുവേലില്‍ സ്‌കൂള്‍ ലീഡര്‍ ആഷിന്‍ ജോസഫ്, തോമസ് ജോസഫ് തോപ്പില്‍, സി.ജെ മാത്യു, മിനി മോള്‍ മാത്യു, എം.പി.റ്റിഎ പ്രസിഡന്റ് ഷീബ ലാലു, അദ്ധ്യാപകരായ ആശാലതാ ആര്‍, അജയ് ജോസഫ്, പ്രിന്‍സി മോള്‍ പി.എം, എയ്ഞ്ചല്‍ മറിയം റ്റി.കെ, മഞ്ജു ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.
0 Comments