അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാ യു.പി. സ്‌കൂളില്‍ പഠനോത്സവം നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. ശാസ്ത്ര, -ഗണിതശാസ്ത്ര പ്രദര്‍ശനം, മോഡലുകള്‍, ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടന്നു. പുഴ മലിനീകരണത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കനല്‍ ദാഹം എന്ന ഹസ്ര്വ ചിത്രം പ്രദര്‍ശിപ്പിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അധ്യാപകരായ അജയ് ജോസഫ്, പ്രിന്‍സി മോള്‍ പി.എം, എയ്ഞ്ചല്‍ മറിയം, ടി.കെ, മഞ്ജു ഉദയകുമാര്‍, എം.പി.ടി.എ പ്രസിഡന്റ് ഷീബ ലാലു, ബിനു അനില്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments