മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവം മാര്‍ച്ച് 23, 24, 25 തീയതികളില്‍ നടക്കും. താലപ്പൊലി ഘോഷയാത്ര, ഗരുഡന്‍ പറവ, തിരുവാതിരകളി തുടങ്ങിയ പരിപാടികള്‍ നടക്കും. മീനപൂരത്തോടനുബന്ധിച്ച് കലംകരിയ്ക്കല്‍ വഴിപാടുകള്‍, പൂരം ഇടി എന്നിവയും നടക്കും. 25-ന് നടക്കുന്ന കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്‌മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് പാറപ്പനാല്‍ കൊട്ടാരത്തില്‍നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയില്‍ വാദ്യമേളങ്ങളും ഗരുഡന്‍ ,മയില്‍ നൃത്തം തുടങ്ങിയവയും അണിനിരക്കും. ഉത്സവ നോട്ടീസ് പ്രകാശനകര്‍മ്മം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്‍ , സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ നാരായണന്‍, ജിഷ്ണു , അരവിന്ദ്, എ.എസ്.രാധാകൃഷ്ണന്‍ ,പി.ജി. രാജന്‍, രാധാ കൃഷ്ണന്‍കുട്ടി , വിഷ്ണുരാജ്, രാജു പി.ഡി. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments