Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ചകിണി പാലം ഗതാഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം



ചേര്‍പ്പുങ്കല്‍ ചകിണി പാലം ഗതാഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചേര്‍പ്പുങ്കല്‍ വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സംരക്ഷണ ഭിത്തി തകര്‍ന്ന് ബലക്ഷയം മൂലം ആറുമാസമായി ചകിണിപ്പാലത്തിലൂടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.  സര്‍ക്കാരിന്റെ നിഷ്‌ക്രിയ സമീപനത്തില്‍ പ്രതിഷേധിച്ചാണ്  കോണ്‍ഗ്രസ്  പ്രതിഷേധ സമരം നടത്തിയത്.. ഉപവാസ സമരം   ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സതീഷ് ശ്രീനിലയം അധ്യക്ഷനായിരുന്നു ജോസ് കൊല്ലറാത്ത് , വികെ സുരേന്ദ്രന്‍ , കെ എം രാധാകൃഷ്ണന്‍ , ബേബി മുളവേലിപുറത്ത്,  സെബാസ്റ്റ്യന്‍ ജോണ്‍ കോയിക്കല്‍, രാജു തിരുമംഗലത്ത്, സണ്ണി കോയിക്കല്‍, തോമസ് കുട്ടി കുടുന്തയില്‍ , ബാബു പേരൂര്‍ കുന്നേല്‍, തങ്കച്ചന്‍ വല്ലൂര്‍, രാജു വട്ടക്കൊട്ടയില്‍, ജോര്‍ജ് ഇല്ലിമൂട്ടില്‍ , ജോണ്‍ പുതിയ വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments