Breaking...

9/recent/ticker-posts

Header Ads Widget

പട്യാലിമറ്റത്ത് ചെറുധാന്യ കൃഷിയ്ക്ക് തുടക്കമായി



മറ്റക്കര കര്‍ഷക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പട്യാലിമറ്റത്ത് ചെറുധാന്യ കൃഷിയ്ക്ക് തുടക്കമായി. നവധാന്യങ്ങളുടെ പ്രചാരണം ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റിയന്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി ജെയിംസ്‌കുട്ടി ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് സജിത അജി, ട്രഷറര്‍ ബേബി മുണ്ടുവാലയില്‍, സൊസൈറ്റി അംഗങ്ങളായ ജോസ് പണൂര്‍, ഷാജി മഞ്ഞക്കാവില്‍, മിനി മധുസൂദനന്‍, ജോര്‍ജ്ജ് കെ മറ്റം, തുടങ്ങിയവര്‍ സംസാരിച്ചു. വെങ്ങല്ലൂര്‍ ഇല്ലത്തുപറമ്പില്‍ 20 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ റാഗി, മണിച്ചോളം, കമ്പ് എന്നിവയാണ്  കൃഷിയിറക്കിയിരിക്കുന്നത്. കൃഷി വിജയകരമായാല്‍ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിപ്പിക്കാനാണ് കൃഷി കൂട്ടായ്മയുടെ ലക്ഷ്യം. മൂന്നുമാസം കൊണ്ട് വിളവെടുക്കാന്‍ കഴിയും.




Post a Comment

0 Comments