കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി ഏറ്റുമാനൂര്‍ ഏരിയ കണ്‍വന്‍ഷന്‍ നടന്നു. കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ചിക്കന്‍ വ്യാപാരി സമിതി ഏറ്റുമാനൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി റോയിച്ചന്‍ എന്‍.എ. അധ്യക്ഷനായിരുന്നു. സമിതി കോട്ടയം ജില്ലാ സെക്രട്ടറി അബ്ദുല്‍ സത്താര്‍ സംഘടന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗവും സമിതി ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറിയുമായ എം. കെ. സുഗതന്‍ മുഖ്യ പ്രഭാഷണംനടത്തി. സെക്രട്ടറി മഞ്ചേഷ് റ്റി ആര്‍ , കമ്മറ്റി അംഗം ജോമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിക്കന്‍ വ്യാപാരരംഗത്ത് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നിയമങ്ങളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.
0 Comments