വയനാട്, പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.സതീശ് ചൊള്ളാനി, ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, സാബു എബ്രഹാം, ബിബിന്‍ രാജ് ,പയസ് മാണി, കെ.ജെ ദേവസ്യ, രാജു കോനാട്ട്,തോമസുകുട്ടി നെച്ചിക്കാട്ട്, രാജു കൊക്കോപ്പുഴ, ബിജോയി അബ്രാഹം, അര്‍ജുന്‍ സാബു, ടോണി ചക്കാലയില്‍,വക്കച്ചന്‍ മേനാംപറമ്പില്‍, കിരണ്‍ അരീക്കല്‍, അഡ്വ.റെജി,ബോസ് ടോം,സത്യന്‍ തോപ്പില്‍, റെജി തലക്കുളം, സിബി പാറന്‍കുളങ്ങര,ഹരിദാസ് അടമത്ര, മനോജ് വള്ളിച്ചിറ ,തോമാച്ചന്‍ പുളിന്താനം, ജോയി മഠം, ബാബു കുഴിവേലി, അലക്‌സ് ചാരം തൊട്ടിയില്‍, ശശി പ്ലാത്തോട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments