Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി.



കാണക്കാരി പഞ്ചായത്തില്‍ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. ചുമട് താങ്ങി കുരീച്ചിറ മാളോല എബനിസര്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും റോഡിന്റെ റീ ടാറിംങ് ഉടന്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായരുന്നു റോഡ് ഉപരോധസമരം നടത്തിയത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ  ശക്തമായ പ്രതിഷേധമുയര്‍ന്നു.  വെള്ളിയാഴ്ച രാവിലെ നടന്ന ഉപരോധ സമരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് സക്കറിയ സേവ്യര്‍  ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കടുവാക്കുഴി അധ്യക്ഷന്‍ ആയിരുന്നു. ടി.ടി. ജോര്‍ജ് കല്ലടയില്‍, സജി ഔസേപ്പ്, പി.ജെ. മൈക്കിള്‍, രാജു പിച്ചകശ്ശേരില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റോഡ് ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുറവിങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു  നീക്കി.





Post a Comment

0 Comments