Breaking...

9/recent/ticker-posts

Header Ads Widget

സിഐഎസ് കണക്ട് കുടുംബ സൗഹൃദ കൂട്ടായ്മ



അമനകര  ചാവറ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍  സിഐഎസ് കണക്ട് കുടുംബ സൗഹൃദ കൂട്ടായ്മ  നടന്നു. ഐസിഎസ്ഇ സിലബസില്‍ 900 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പാഠ്യ, പഠ്യേതര രംഗങ്ങളില്‍  ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കുടുംബസൗഹൃദ കൂട്ടായ്മയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളും മുത്തശ്ശി, മുത്തശ്ശന്മാരും അധ്യാപക അനധ്യാപകരും പങ്കെടുത്ത തലമുറകളുടെ സമാഗമവും ശ്രദ്ധേയമായി . കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ പരിപോഷിപ്പിക്കുന്നതൊടൊപ്പം രക്ഷകര്‍ത്താക്കളുടെയും മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും  കലാ-കായിക അഭിരുചികള്‍  വേദിയില്‍ കൗതുക കാഴ്ചകളൊരുക്കി. തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, ഫാഷന്‍ ഷോ, മ്യുസിക്കല്‍ ഫ്യുഷന്‍, സ്‌കിറ്റ് തുടങ്ങിയവയും ക്രിക്കറ്റ്, ബാഡ്മിന്റന്‍, ചെസ്സ്, ചിത്രരചന, ഓട്ട മത്സരം, വടം വലി, ക്യാരംസ്, കാര്‍ഡ്‌സ് തുടങ്ങിയ കായിക  മത്സര ഇനങ്ങളിലുമാണ് രക്ഷിതാക്കളുടെ മത്സരങ്ങള്‍ നടന്നത്.  രക്ഷിതാക്കള്‍  ഒത്തൊരുമയോടെയാണ് ആവേശം കൈവിടാതെ മത്സരങ്ങളില്‍ പങ്കെടുത്തത്.  ആയിരത്തി മുന്നൂറോളം പേരാണ്  പരിപാടിയില്‍ പങ്കെടുത്തത്.പ്രിന്‍സിപ്പല്‍  ഫാ. മൈക്കിള്‍ ആനക്കല്ലുങ്കല്‍ അഡ്മിനിസ്ട്രേറ്റര്‍  ഫാ. ടോമി നെല്ലുവേലില്‍  പി ടി എ പ്രസിഡന്റ്  റൈബി രാജേഷ്, സെക്രട്ടറി അശ്വതി ബി നായര്‍, വൈസ് പ്രസിഡന്റ്  ജെയ്‌സന്‍ അഗസ്റ്റിന്‍, ട്രഷറര്‍ ജീസ് അഗസ്റ്റിന്‍, തുടങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments