Breaking...

9/recent/ticker-posts

Header Ads Widget

ദളിത് കാത്തലിക് മഹാജന സഭയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷ പരിപാടികള്‍



ദളിത് കാത്തലിക് മഹാജന സഭയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പാലാ രൂപതാ DCMS സപ്തതി ആഘോഷിക്കുന്ന വേളയില്‍ നടക്കുന്ന വനിതാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ശാലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വഹിച്ചു. DCMS രൂപതാ ഡയറക്ടര്‍ ഫാദര്‍ ജോസ് വടക്കെക്കുറ്റ് ആമുഖ പ്രഭാഷണം നടത്തി.  PSWS ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. DCMS  വൈസ് പ്രസിഡന്റ് ഫെമിന തങ്കച്ചന്‍ അധ്യക്ഷയായിരുന്നു.  കുടുംബ നവീകരണവും സ്ത്രീശാക്തികരണവും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും നടന്നു. ഡയാനാ രാജു, ബിന്ദു ആന്റണി, ബിജി സാലസ്,  മേരി MP,   ബേബി ആന്റണി, ജസ്റ്റീന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments