Breaking...

9/recent/ticker-posts

Header Ads Widget

ഇടപ്പാടി പാലോലിക്കുന്നേല്‍ ഭാഗം റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു



MP ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഇടപ്പാടി പാലോലിക്കുന്നേല്‍ ഭാഗം റോഡിന്റെ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍  MP നിര്‍വഹിച്ചു. എം.പി ഫണ്ട് വിനിയോഗിച്ചപ്പോള്‍ പരിഗണിച്ചത് സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ മാത്രമെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു. ചെറിയ തുകയുടെ പ്രവര്‍ത്തികള്‍ മുതല്‍ വലിയ തുകയുടെ പദ്ധതികള്‍ വരെ എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഗ്രാമ പഞ്ചായത്തംഗം ജോസുകുട്ടി അമ്പലമുറ്റം അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആനന്ദ് ചെറുവള്ളില്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, ടി.ആര്‍ ശിവദാസ്, ടോമി മാത്യു, പ്രേംജി നിരപ്പേല്‍, ടോമിച്ചന്‍ കുഴിമറ്റം, ബിജു നടുവക്കുന്നത്ത്, ജോസ് വേലംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു. എം.പി ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ്  ചെയ്തത്.





Post a Comment

0 Comments