ഏപ്രില്‍ 26 ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നുവെന്നുറപ്പു വരുത്താനും ചട്ടലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനുമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധനകളാരംഭിച്ചു. പണവും വ്യാജമദ്യവും വിതരണം ചെയ്യുന്നത് തടയാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിനുമായി കോട്ടയം ജില്ലയില്‍ 84 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളാണ് പരിശോധന നടത്തുന്നത്. ഒരു പൊലീസുകാരനടക്കം 4 ഉദ്യോഗസ്ഥരാണ് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിലുളളത്. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്നുറപ്പുവരുത്താന്‍ 36 ആന്റി ഡി ഫേസ്‌മെന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നു. നോട്ടീസ്, ബാനര്‍, ചുവരെഴുത്ത് ,പോസ്റ്റര്‍, പൊതുയോഗങ്ങള്‍ എന്നിവയെല്ലാം ഇവര്‍ പരിശോധിക്കും. ഒരു സംഘത്തില്‍ പോലീസുള്‍പ്പെടെ 5 പേരാണുള്ളത്. 54 ഫ്ൈളയിംഗ് സ്‌ക്വാഡുകളും നിരീക്ഷണത്തിന് നിയോഗിക്കപ്പട്ടിട്ടുണ്ട്. 36 വീഡിയോ സര്‍വൈലന്‍സ് ടീമുകളും, ഒന്‍പത് വീഡിയോ വ്യൂയിംഗ് സംഘങ്ങളും പരിശോധനകള്‍ നടത്തുന്നുണ്ട്. അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ കൈവശം സൂക്ഷിക്കുന്നവര്‍ മതിയായ രേഖകള്‍ കരുതണം. പാലായില്‍ ഞായറാഴ്ചയും വാഹന പരിശോധന നടന്നു.
0 Comments