Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി ഉപയോഗത്തില്‍ വന്‍വര്‍ദ്ധന



സംസ്ഥാനത്ത് വേനല്‍ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തില്‍ വന്‍വര്‍ദ്ധന. ഉപയോഗം കൂടിയതോടെ രാത്രി വോള്‍ട്ടേജ് കുറയുന്നുമുണ്ട്. 11 കെ.വി ഫീഡറുകളില്‍ ഇപ്പോള്‍ ഒന്‍പത്-10 കെ.വി.  വോള്‍ട്ടേജ് മാത്രമാണ് എത്തുന്നത്.. ഇതോടെ വീടുകളിലെത്തുന്ന സിംഗിള്‍ ഫേസ് വൈദ്യുതി 190-170 വോള്‍ട്ടായി കുറഞ്ഞിരിക്കുകയാണ്. . മാര്‍ച് മാസത്തില്‍ 5150 മെഗാവാട്ട് ആണ് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഉപയോഗത്തെക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ 3874 മെഗാവാട്ടാണ് പകല്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വൈദ്യുതി ഉപയോഗം 10.3 കോടി യൂണിറ്റായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 13-ന് അത് 10.2 കോടി യൂണിറ്റിലെത്തി. വോള്‍ട്ടേജ് കുറയുമ്പോള്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കേണ്ടി വരും വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം.  വൈദ്യുതി ബില്‍ തുക കൂടാനും ഇത്കാരണമാകുകയാണ്. ശക്തമായ വേനല്‍ ചൂടിനെപ്രതിരോധിക്കാന്‍ ഫാനും എയര്‍ കണ്ടീഷനറും കൂടുതലായി ഉപയോഗിക്കുന്നതാണ് പ്രധാനപ്രശ്‌നം. വൈകീട്ടു ആവശ്യമായ വൈദ്യുതി വലിയ വില കൊടുത്ത് പുറമെ നിന്നും വാങ്ങേണ്ടി വരുന്നത് KSEB യ്ക് സാമ്പത്തികമായ നഷ്ടമുണ്ടാക്കുന്നുമുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ പവര്‍ കട്ട് ഒഴിവാക്കി മുന്നോട്ടു പോകാന്‍ തീവ്രശ്രമത്തിലാണ് ഇലക്ട്രിസിറ്റി ബോര്‍ഡ്.




Post a Comment

0 Comments