Breaking...

9/recent/ticker-posts

Header Ads Widget

പോളിംഗ് ബൂത്തില്‍ ഉപയോഗിക്കേണ്ട വിവിധ സാമഗ്രികള്‍ വിവിധ കേന്ദ്രങ്ങളില്‍



പാര്‍ലമെന്റ് ഇലക്ഷന്റെ സുഗമമായ നടത്തിപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ  നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പോളിംഗ് ബൂത്തില്‍ ഉപയോഗിക്കേണ്ട വിവിധ സാമഗ്രികള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചു കഴിഞ്ഞു. മൊട്ടുസൂചിയും,കവറും, പേപ്പറും ഉള്‍പെടെയുള്ള സ്റ്റേഷനറി ഐറ്റങ്ങളും മുന്‍കൂട്ടി സ്‌ട്രോംഗ് മുകളിലെത്തിച്ചു. പാലാ, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ പാലാ സെന്റ് മേരിസ് എച്ച്എസ്എസിലെത്തിച്ചു. ഇലക്ഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്. ഇലക്ഷന്‍ വിജ്ഞാപനമെത്തുന്നതിനു മുന്‍പെ ഒരുക്കങ്ങള്‍ വേഗത്തിലാക്കുകയാണ് അധികൃതര്‍. മാര്‍ച്ച് 28 ന് തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ സമര്‍പ്പിച്ച് ഏപ്രില്‍ 8 ന് പിന്‍വലിക്കാനുള്ള തീയതി കൂടി കഴിഞ്ഞ ശേഷം EV Mകളുംസെറ്റ് ചെയ്ത് സ്‌ട്രോംഗ് റൂമുകളിലെത്തിക്കും.




Post a Comment

0 Comments