ഏറ്റുമാനൂര്‍ നഗര മധ്യത്തില്‍ സ്വകാര്യ പുരയിടത്തില്‍ തീപിടുത്തം. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ മാരിയമ്മന്‍ കോവില്‍ റോഡിലാണ് രാവിലെ പതിനൊന്നരയോടെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. ആള്‍ താമസം ഇല്ലാത്ത പുരയിടത്തില്‍ പച്ചക്കറി വേസ്റ്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടിരുന്നു. മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ശ്രീനാഥ് ,വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം എന്നീവര്‍ സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലും ഇതുവഴി കടന്നുവന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. പ്ലാസ്റ്റിക്ക് കത്തുന്നതില്‍ നിന്നും ഉയര്‍ന്ന പുക പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമായി. നഗരമധ്യത്തില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി.
0 Comments