Breaking...

9/recent/ticker-posts

Header Ads Widget

മഹാ ശയനപ്രദക്ഷിണം നടന്നു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മഹാ ശയനപ്രദക്ഷിണം  നടന്നു. ശിവ സഹസ്രനാമജപം അഖണ്ഡനാമജപം ,നാമജപ പ്രദക്ഷണം ,മഹാശയന പ്രദക്ഷണം ,,സംഗീത സദസ്സ് ,ശിവ മാഹാത്മ്യ പാരായണം എന്നിവയും ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും ഭക്തജനങ്ങളു ടെ യും സഹകരണത്തോടെയാണ് ശിവരാത്രി ദിനത്തിലെ പരിപാടികള്‍ നടന്നത്. പ്രദോഷവും ,ശിവരാത്രിയും ഒത്തുവന്ന ദിനത്തില്‍ ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങുന്നതിന് വിവിധ സ്ഥലങ്ങളില്‍ നിന്നും ആയിരക്കണക്കിനു ഭക്തരാണ് ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തിയത്. പുലര്‍ച്ചെ നാലിന് നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം വൃതശുദ്ധിയോടെ ഭക്തര്‍ ക്ഷേത്രത്തിനു ചുറ്റും ഓം നമശിവായ ജപിച്ചു കൊണ്ട് ശയനപ്രദിക്ഷണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്നു വൈകിട്ട് മഹാശയന പ്രദക്ഷണം നടന്നു. പഞ്ചാക്ഷരി മന്ത്രജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭഗവാന്റെ അനുഗ്രഹം തേടി എത്തിയ ഭക്തര്‍ മഹാശയനപ്രദക്ഷിണത്തില്‍  പങ്കു ചേര്‍ന്നു വൈകീട്ട് ശയനപ്രദക്ഷിണം നടക്കുമ്പോള്‍ പഞ്ചാക്ഷരീമന്ത്ര ജപത്തോടെ നിരവധി ഭക്തര്‍ പ്രദക്ഷിണ വഴിയില്‍ പ്രാര്‍ത്ഥനാ നിരതരായി കാത്തുനിന്നു.




Post a Comment

0 Comments