Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ സാമൂഹ്യവിരുദ്ധന്റെ രാത്രികാല സഞ്ചാരം



ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ അജ്ഞാതനായ സാമൂഹ്യവിരുദ്ധന്റെ രാത്രികാല  സഞ്ചാരം  ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു .  തവളക്കുഴി ജംഗ്ഷന് സമീപം കലാനിലയത്തില്‍ രാജനും കുടുംബവും രണ്ടാഴ്ചയിലേറെയായി  രാത്രിഞ്ചരന്റെ വിളയാട്ടത്തില്‍ ഭീതിയില്‍  ആയിരിക്കുകയാണ്. അര്‍ദ്ധരാത്രി കഴിയുന്നതോടെ  വീടിനു മുകളില്‍ കയറി നില്‍ക്കുന്ന അജ്ഞാതന്‍  ശബ്ദങ്ങള്‍ ഉണ്ടാക്കുകയും വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം ചോര്‍ത്തി കളയുകയും ചെയ്ത് ശല്യപ്പെടുത്തുകയാണ് . ഗൃഹനാഥന്‍ വാല്‍വ് വെച്ച് പൈപ്പ് അടച്ചെങ്കിലും അജ്ഞാതന്‍  ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പിവിസി പൈപ്പ് കട്ട് ചെയ്ത് വെള്ളം തുറന്നുവിട്ടു. ബുധനാഴ്ച   വീട്ടില്‍ വളര്‍ത്തിയിരുന്ന മുയലിനെ തല്ലിക്കൊല്ലുകയും ചെയ്തു. ഇതോടെ വീട്ടുകാര്‍ കൂടുതല്‍ ഭയപ്പാടില്‍ ആയിരിക്കുകയാണ്. ജോലിക്ക് പോലും പോകാന്‍ കഴിയാതെ വീടിന് കാവല്‍ ഇരിക്കുകയാണ്  ഗൃഹനാഥനായ രാജന്‍. പടിഞ്ഞാറേ നട  റസിഡന്‍സ് അസോസിയേഷന്റെ സഹായത്തോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം..




Post a Comment

0 Comments