Breaking...

9/recent/ticker-posts

Header Ads Widget

ഭാരത് അരിയുടെ വിതരണം ഏറ്റുമാനൂരില്‍ നടന്നു.



കേന്ദ്രസര്‍ക്കാര്‍ സൗജന്യ നിരക്കില്‍ നല്‍കുന്ന ഭാരത് അരിയുടെ വിതരണം ഏറ്റുമാനൂരില്‍ നടന്നു. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെയും ഭാഗമായാണ്  സാധാരണക്കാരായ ജനങ്ങള്‍ക്ക് ഭാരത് അരി നല്‍കുന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം കോവില്‍പാടം റോഡിലാണ് രാവിലെ ഏഴരയ്ക്ക് അരി വിതരണം നടന്നത്. അരി വാങ്ങാന്‍ നിരവധിയാളുകളെത്തിയപ്പോള്‍ ക്യൂ സിസ്റ്റം ഏര്‍പ്പെടുത്തി, ഒരാള്‍ക്ക് ഒരു കിറ്റ് വീതമാണ് വില്‍പ്പന നടത്തിയത്. ബിജെപി മണ്ഡലം പ്രസിഡണ്ട് മഹേഷ് രാഘവന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സാബു മാടപ്പാട്, സുനില്‍കുമാര്‍ കുരുവിക്കൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു. 10 കിലോ അരിയ്ക്ക് 290 രൂപ നിരക്കിലാണ്നല്‍കിയത്.




Post a Comment

0 Comments