Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍  ജനകീയ വികസന സമിതിയുടെയും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളേജ് പൊതുജന ദന്താരോഗ്യ വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് സൗജന്യ നേത്ര ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം റസിഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. രാധാകൃഷ്ണപിള്ള നിര്‍വഹിച്ചു. വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് അധ്യക്ഷത വഹിച്ചു. സമിതി ട്രഷറര്‍  പി.എച്ച് ഇഖ്ബാല്‍, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ രാജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments