Breaking...

9/recent/ticker-posts

Header Ads Widget

ജൈവകൃഷി നടത്തി ശ്രദ്ധേയനാവുകയാണ് ഏറ്റുമാനൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍.



പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിനിടയിലും കൃഷിയോടുള്ള താല്പര്യം ഉള്‍ക്കൊണ്ട് ജൈവകൃഷി നടത്തുകയാണ് ഏറ്റുമാനൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. വിശ്വനാഥന്‍. നല്ലൊരു കര്‍ഷകന്‍ കൂടിയായ വിശ്വനാഥന്റെ കാര്‍ഷികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. വീടിനോട് ചേര്‍ന്ന് ജൈവകൃഷി  നടത്തി ശ്രദ്ധേയനാവുകയാണ് പ്രായത്തെ മറന്ന ഈ പൊതുപ്രവര്‍ത്തകന്‍. വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍ കപ്പയും വാഴയും പച്ചക്കറികളുമെല്ലാം ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.വ്‌ളാത്താങ്കര ചീരയുടെ പ്രചാരകനാണ്  വിശ്വനാഥന്‍.  കൃഷിവകുപ്പിന്റെ സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ട് . രാവിലെ തന്നെ കൃഷിയിടത്തില്‍ എത്തുന്ന  വിശ്വനാഥന്‍,  ഓരോ ചെടിയുടെയും ചുവട്ടിലെത്തി പരിചരണം നല്‍കും. ചാണകവും കോഴി വളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിഷാംശം കലരാത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ മണിച്ചേട്ടന്‍ എന്നറിയപ്പെടുന്ന വിശ്വനാഥന്‍ കടകളിലെത്തിച്ചാല്‍ വാങ്ങാന്‍ ആളേറെയാണ്. മണിച്ചേട്ടന്റെ ചീര എന്നു പറഞ്ഞാല്‍ വിശ്വാസ്യതയും ഗുണമേന്മയും ഉറപ്പെന്ന് നാട്ടുകാര്‍ക്കറിയാം. കപ്പയും വാഴയും ചീരയും എല്ലാംആവശ്യത്തിന് വെള്ളം എത്തിച്ചു നനച്ചു പരിപാലിക്കുമ്പോള്‍ പൊള്ളുന്ന വെയില് പോലും മറന്നു പോവുകയാണ് മണിച്ചേട്ടന്‍ എന്ന വിശ്വനാഥന്‍. മുന്‍പ് പഞ്ചായത്ത് അംഗമായിരുന്ന വിശ്വനാഥന്റെ ഭാര്യയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ട്.




Post a Comment

0 Comments