ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കപ്പെടുന്നതായി പരാതി. പെട്രോള്‍ മോഷണം തടയണമെന്നും മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരല്ലാത്തവരുടെ വാഹനങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ പടോളിംഗ് ശക്തമാക്കുമെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വാഹനങ്ങള്‍ ഒന്നില്‍ കൂടുതല്‍ ദിവസം പാര്‍ക്ക് ചെയ്യുന്നവര്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നും HANDLE ലോക്ക് നിര്‍ബന്ധമായും ചെയ്യണമെന്നും ടയര്‍ ലോക്ക് പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും പോലീസ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
0 Comments