Breaking...

9/recent/ticker-posts

Header Ads Widget

കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് വര്‍ണ്ണക്കാഴ്ചകളൊരുക്കുന്നു



വിഷുക്കാലമെത്തുന്നതിനു മുന്‍പെ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് വര്‍ണ്ണക്കാഴ്ചകളൊരുക്കുന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ശ്രീകൃഷ്ണന്‍ കോവിലിനു മുന്നില്‍   പൂക്കള്‍ നിറഞ്ഞ കണിക്കൊന്ന വേറിട്ട വര്‍ണ്ണക്കാഴ്ചയാവുകയാണ്. വിഷുവിന്റെ വരവ് വിളിച്ചറിയിച്ചുകൊണ്ടാണ് അമ്പാടികണ്ണനു മുന്നില്‍ കര്‍ണികാരപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത്. ശ്രീകൃഷ്ണന്‍ കോവിലിനു മുന്നില്‍  നില്‍ക്കുന്ന കണിക്കൊന്നയില്‍ വിടര്‍ന്ന പൂക്കളില്‍ സൂര്യപ്രകാശം പതിച്ച് പീത വര്‍ണ്ണ പ്രഭചൊരിയുന്നത് ഭക്തമനസ്സുകള്‍ക്ക് അനുഭൂതിദായകമാവുകയാണ്. മേട മാസത്തിലെ വിഷുദിനപ്പുലരിയില്‍ കണിക്കൊന്നപ്പൂക്കളും കണിവെള്ളരിയും കണി കണ്ടുണരാന്‍ ഒരുങ്ങുന്ന മലയാളിക്ക് ചുട്ടുപൊള്ളുന്ന വേനലില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന  ആഹ്ലാദവും ആനന്ദവും പകര്‍ന്നു നല്‍കുകയാണ്.




Post a Comment

0 Comments