Breaking...

9/recent/ticker-posts

Header Ads Widget

ചാരായവും കോടയുമായി പിടിയിലായി.



ചാരായവും കോടയുമായി മധ്യവയസ്‌കനും യുവാവും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. യുവാക്കളോടൊപ്പം സ്വന്തം ജന്‍മദിന ആഘോഷത്തിനായി  വാറ്റുചാരായം ഉണ്ടാക്കിയ വിജയപുരം മരങ്ങാട്ടില്‍ ജോസഫ് പത്രോസ് (62 ), അയല്‍വാസിയായ കൊച്ചുപറമ്പില്‍ വീട്ടില്‍ മനു മനോജ് (29)   എന്നിവരെയാണ് കോട്ടയം എക്‌സൈസ്  സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍  KR ബിനോദിന്റെ നേതൃത്വല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു ലിറ്റര്‍ ചാരായവും , നാല്‍പത് ലിറ്റര്‍ വാഷും, മൂന്ന് ലിറ്റര്‍ സ്‌പെന്റ് വാഷും പിടിച്ചെടുത്തു. വീടിന്റെ അടുക്കളയില്‍ കുക്കറില്‍ ചാരായം നിര്‍മ്മിച്ച് കുപ്പിയില്‍ ചൂടോടെ ശേഖരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത് . ചെറുപ്പക്കാരോടൊപ്പം ചങ്ങാത്തത്തിലായ മധ്യവയസ്‌കനായ പ്രതിയുടെ വീട്ടില്‍  ലഹരി ഉപയോഗവും , പാതിരാത്രിയില്‍ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ നൃത്തവും പാട്ടും പതിവായിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത് . ഇവര്‍ ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പനയും നടത്തിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകള്‍ക്കായി   അന്വേഷണം തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു.  റെയ്ഡില്‍ വിനോദ്  പ്രിവന്റീവ് ഓഫീസര്‍മാരായ ബൈജു മോന്‍ K C. വിനോദ് KN , രാജേഷ് .ട ,നിഫി ജേക്കബ്, അരുണ്‍ P നായര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ് രാജ് KR, പ്രശോഭ് KV, ശ്യാം ശശിധരന്‍ വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ മോള്‍ M P എക്‌സൈസ് ഡ്രൈവര്‍ അനില്‍ K എന്നിവര്‍പങ്കെടുത്തു.




Post a Comment

0 Comments