പശ്ചിമബംഗാളില്‍ നിന്നും കടത്തി കൊണ്ടുവന്ന 2.5 കിലോയോളം കഞ്ചാവുമായി 2 പശ്ചിമബംഗാള്‍ സ്വദേശികളെ പാലാ എക്‌സൈസ് അറസ്റ്റ് ചെയ്തു. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ദിനേശ് Bയുടെ നേതൃത്വത്തില്‍ പാലാ എക്‌സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡില്‍ പാലായില്‍ വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2.4 kg കഞ്ചാവാണ് പിടികൂടിയത് പശ്ചിമബംഗാള്‍ മുഷിദാബാദ് ജില്ലയില്‍ താമസക്കാരനായ M ആരിഫ് അഹമ്മദ് (21), മുഷിദാബാദ് ബാരമുള്ള സ്വദേശി ട്യൂടല്‍ sk ( 24) എന്നിവര്‍ അറസ്റ്റിലായി. ട്രെയിനില്‍ എസി കമ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു സ്ഥിരമായി ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിരുന്നത് എന്ന അന്വേഷണത്തില്‍ വെളിവായി. ലോക്‌സഭ ഇലക്ഷന്‍ നോടനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ എക്‌സൈസ് പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് പ്രതികള്‍ കഞ്ചാവുമായി അറസ്റ്റിലാകുന്നത്. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. റെയിഡില്‍ പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസര്‍ അനീഷ് കുമാര്‍ കെ വി, പ്രിവന്റിവ്ഓഫീസര്‍ മനു ചെറിയാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ തന്‍സീര്‍, അഖില്‍ പവിത്രന്‍, അരുണ്‍ ലാല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ ദിവാകരന്‍, എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments