ഏഴാച്ചേരി കാവിന്‍ പുറം ഉമാ മഹേശ്വര ക്ഷേത്രത്തില്‍ അപൂര്‍വ്വമായ ചിലങ്ക പൂജ നടന്നു. പ്രശസ്ത നര്‍ത്തകി ഹെലന്‍ ആന്‍ഡ്രു ചിലങ്ക പൂജ നടത്തി. ഈശ്വരനു മുന്നില്‍ സമര്‍പിക്കുന്ന കലോപഹാരമാണ് ചിലങ്ക പൂജയെന്ന് അവര്‍ പറഞ്ഞു. ശിവരാത്രി സന്ധ്യയില്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയില്‍ തന്റെ ശിഷ്യരുടെ ചിലങ്കപൂജയ്ക്കെത്തിയ ഹെലന്‍ ആന്‍ഡ്രു ശിവ നൃത്തവും അവതരിപ്പിച്ചു. നര്‍ത്തകരെ അണിയിക്കാനുള്ള ചിലങ്ക തലേദിവസം തന്നെ ശ്രീകോവിലില്‍ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ 4 പതിറ്റാണ്ടു കാലം നൃത്താദ്ധ്യാപികയായിരുന്ന ഹെലന്‍ ആന്‍ഡ്രൂ പാലാ കൊടുമ്പിടി സ്വദേശിയാണ്. ഭര്‍ത്താവ് ആന്‍ഡ്രൂ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റുമാണ്. 5 ശിഷ്യര്‍ക്കായുള്ള ചിലങ്ക പൂജയ്കായി കാവിന്‍പുറം ഉമാമഹേശ്വ ക്ഷേത്രത്തില്‍ നടന്നത്. എത്തിയ നര്‍ത്തകി ഹെലന്‍ ആന്‍ഡ്രുവിനെ ക്ഷേത്രം ഭാരവാഹികള്‍ പൊന്നാട അണിയിച്ചാദരിച്ചു. ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, ഭാരവാഹികളായ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ നായര്‍ കൊടുങ്കയം, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍ അമ്പാട്ട് വടക്കേതില്‍, ആര്‍. ജയചന്ദ്രന്‍, ശിവദാസ് തുമ്പയില്‍, ആര്‍. സുനില്‍കുമാര്‍, രാജി അജിത്, രശ്മി അനില്‍, ഡോ. ലക്ഷ്മി അജിത്, ശ്രീജ സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments