വേനല്‍ ചൂട് കനക്കുമ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ തീപിടുത്തമുണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മാലിന്യക്കൂമ്പാരങ്ങളില്‍ തീപടര്‍ന്ന് അപകടങ്ങളുണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് നിര്‍ദ്ദേശം. തീപിടുത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഫയര്‍ ഓഡിറ്റ് ടീം രൂപീകരിക്കാനും സര്‍ക്കാര്‍ ആവശ്യപ്പട്ടിട്ടുണ്ട്.
0 Comments