Breaking...

9/recent/ticker-posts

Header Ads Widget

ഫാ ജോസഫ് കുരീത്തടം അവാര്‍ഡിന് ബ്രില്യന്റ് സ്റ്റഡി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു അര്‍ഹനായി.



സെന്റ് തോമസ് കോളജ് അലുംനി അസ്സോസിയേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ  ജോസഫ് കുരീത്തടം അവാര്‍ഡിന്  ബ്രില്യന്റ് സ്റ്റഡി സെന്റര്‍ മാനേജിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജി മാത്യു അര്‍ഹനായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പാലാ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ടി.ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ  ജോസഫ് കുരീത്തടം അവാര്‍ഡ്. അവാര്‍ഡ് സമര്‍പ്പണം 13 ന് ഉച്ചകഴിഞ്ഞ് കോളജിലെ സെന്റ് ജോസഫ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.  തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലും യു.എ.ഇ.യിലുമായി 50000 വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ് ക്ലാസ്സുകളില്‍ അധ്യയനം നടത്തുന്നു. രണ്ടായിരത്തോളം പേര്‍ക്ക് നേരിട്ടും അയ്യായിരത്തോളം പേര്‍ക്ക് പരോക്ഷമായും ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ജോലി നല്‍കുന്നുണ്ട്. മോണ്‍ ഇമ്മാനുവല്‍ മേച്ചേരിക്കുന്നേല്‍ അവാര്‍ഡ് ഡോ കെ.എന്‍. മുരളീധരന്‍ നായര്‍ക്ക് സമ്മാനിക്കും. യോഗത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഷാജു തുരുത്തനെ ആദരിക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രസിഡന്റ് ഡിജോ കാപ്പന്‍ എന്നിവര്‍ പ്രസംഗിക്കും.




Post a Comment

0 Comments