Breaking...

9/recent/ticker-posts

Header Ads Widget

കെഴുവംകുളം എന്‍.എസ്.എസ് ഹൈസ്‌കൂള്‍ ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു.




കെഴുവംകുളം  എന്‍.എസ്.എസ് . കരയോഗത്തിന്റെയും ഭരണങ്ങാനം മേരിഗിരി ഐഎച്ച്എം ഹോസ്പിറ്റലിന്റെയും പാലാ അഗ്രി. ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും പാലാ റോട്ടറി ക്ലബിന്റെയും  സംയുക്താഭിമുഖ്യത്തില്‍ കെഴുവംകുളം എന്‍.എസ്.എസ്  ഹൈസ്‌കൂള്‍ ഹാളില്‍  സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു.   എന്‍.എസ്.എസ്  മീനച്ചില്‍ താലൂക്ക്  യൂണിയന്‍  ചെയര്‍മാന്‍  പി.എസ്സ്. ഷാജികുമാര്‍ ക്യാമ്പ് ഉദ്ഘാടനം  ചെയ്തു. NSS കരയോഗം പ്രസിഡന്റ് PS സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. പാലാ ഐക്കോസ് പ്രസിഡന്റ് അഡ്വ. കെ.ആര്‍.ശ്രീനിവാസന്‍ , പാലാ റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് ടോണി വൈപ്പന, കരയോഗം സെക്രട്ടറി  പി.വി ഹരികൃഷ്ണന്‍,  വനിതാ സമാജം സെക്രട്ടറി  രാജി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു ഐ.എച്ച്.എം ഹോസ്പിറ്റലിലെ സീനിയര്‍ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.ജീ. ഹരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടന്നത്. പ്രമേഹ രോഗ നിര്‍ണ്ണയ പരിശോധന, പ്രമേഹ സങ്കീര്‍ണ്ണതകളുടെ പ്രത്യേക പരിശോധന, ദന്തരോഗ പരിശോധന,  നേത്ര പരിശോധന എന്നിവയും ഡയറ്റീഷ്യന്‍് കൗണ്‍സിലിംങ്ങും നടന്നു.




Post a Comment

0 Comments