Breaking...

9/recent/ticker-posts

Header Ads Widget

ഫ്രൈഡേ കിഡ്‌സ് സ്റ്റോര്‍ കുറവിലങ്ങാട് കോഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.



ഫ്രൈഡേ കിഡ്‌സ് സ്റ്റോര്‍  കുറവിലങ്ങാട് കോഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോഴ ചെന്നേലില്‍ പാപ്പച്ചന്‍സ് ബില്‍ഡിംഗ്‌സില്‍ ഫ്രൈഡേ കിഡ്‌സ് സ്റ്റോര്‍  മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് MK തോമസുകുട്ടി ആദ്യ വില്‍പന നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, പഞ്ചായത്തംഗം സന്ധ്യ സജികുമാര്‍, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പ്രൊഫ  PJ സിറിയക്, KVVES കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് ഷാജി എബ്രഹാം ചിറ്റക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി വൈവിധ്യമാര്‍ന്ന വസ്ത്രശേഖരത്തോടൊപ്പം ഫുട്ട് വെയര്‍, ടോയ്‌സ്  എന്നിവയും കിഡ്‌സ് സ്റ്റോറില്‍ ലഭ്യമാണ്. സ്‌കൂള്‍ സ്റ്റേഷനറി ഉത്പന്നങ്ങള്‍, ഗിഫ്റ്റ്‌സ് , ബേബി കെയര്‍ എന്നിവയടക്കം കുട്ടികള്‍ക്കാവശ്യമായ എല്ലാ സാധന സാമഗികളും ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ഫ്രൈഡേ കിഡ്‌സ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില്‍ 15 വരെ ഷോപ്പിലെത്തുന്നവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടിനൊപ്പം പ്രൈം മെംബര്‍ഷിപ്, ആകര്‍ഷകമായ സമ്മാനങ്ങള്‍ എന്നിവയും ലഭിക്കും.




Post a Comment

0 Comments