Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ച്ച് 10 മുതല്‍ 16 വരെ ഗ്ലോക്കോമ വാരമായി ആചരിക്കുന്നു.



കാഴ്ചശക്തിയുടെ നിശ്ശബ്ദ ഘാതകന്‍ എന്നറിയപ്പെടുന്ന ഗ്ലോക്കോമയെക്കുറിച്ചുള്ള ബോധവത്കരണവുമായി മാര്‍ച്ച് 10 മുതല്‍ 16 വരെ ഗ്ലോക്കോമ വാരമായി ആചരിക്കുന്നു. കൃത്യമായ പരിശോധനകളിലൂടെ ഗ്ലോക്കോമയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് നേത്രചികിത്സ വിദഗ്ധര്‍ പറയുന്നു. ഒപ്റ്റിക്കല്‍ നെര്‍വിലെ തകരാറുമൂലം വശങ്ങളിലെ കാഴ്ച നഷ്ടപ്പെടുന്ന ഗ്ലൂക്കോമ തുടക്കത്തിലെ കണ്ടെത്തി ചികിത്സകളിലൂടെ ഭേദപ്പെടുത്തി കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് അല്‍ഫോന്‍സാ ഐ ഹോസ്പിറ്റലിലെ കറ്ററാക്ട്   ഗ്ലോക്കോമ അന്റീരിയര്‍ സര്‍ജന്‍ ഡോ. അലക്‌സ്ബേബിപറഞ്ഞു. പാലാ അല്‍ഫോന്‍സാ കണ്ണാശുപത്രിയില്‍ ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ച് സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ് മാര്‍ച്ച് 16 വരെ നടക്കും. അല്‍ഫോന്‍സ കണ്ണാശുപത്രിയുടെ പാലാ തൊടുപുഴ സെന്ററുകളില്‍ ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരെയാണ് സൗജന്യ ഗ്ലോക്കോമ പരിശോധന നടത്തുന്നത്. രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് തുടര്‍ന്നുള്ള ടെസ്റ്റുകളും സൗജന്യമായി നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് 9287212056 എന്ന നമ്പറില്‍ വിളിക്കണം.




Post a Comment

0 Comments