Breaking...

9/recent/ticker-posts

Header Ads Widget

ദു:ഖവെള്ളിയാഴ്ച ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും, കയ്പ്നീര്‍ വിതരണവും പ്രത്യേക തിരുകര്‍മ്മങ്ങളും നടന്നു



ദു:ഖവെള്ളിയാഴ്ച ദേവാലയങ്ങളില്‍ പീഡാനുഭവ വായനയും, കയ്പ്നീര്‍ വിതരണവും പ്രത്യേക തിരുകര്‍മ്മങ്ങളും നടന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളായ അരുവിത്തുറ വല്യച്ചന്‍ മല, വാഗമണ്‍ കുരിശ് മല എന്നിവിടങ്ങളിലേക്ക് രാവിലെ മുതല്‍ തന്നെ വന്‍ ഭക്തജനപ്രവാഹമാണ് അനുഭവട്ടത്.  വിശ്വാസികള്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി മലമുകളിലേക്ക് തീര്‍ത്ഥാടനം നടത്തി. അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനേ ദേവാലയത്തില്‍ ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച് മലയടിവാരത്തു നിന്നും സ്ലീവാപാതയായി വല്യച്ചന്‍ മലയിലെത്തി. മലമുകളില്‍ രാവിലെ മുതല്‍ നേര്‍ച്ച കഞ്ഞി വിതരണവും ഉണ്ടായിരുന്നു. ആന്റോ ആന്റണി MP, സെബാസ്റ്റ്യന്‍ കുളത്തുങ്കന്‍ MLA , ജില്ലാപഞ്ചായത്തംഗം Adv ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും വിശ്വാസികള്‍ക്കൊപ്പം സ്ലീവാപാതയില്‍ പങ്കാളികളായി.




Post a Comment

0 Comments