Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു



ശ്രീ ഹരിഹരപുത്ര ധര്‍മ്മപരിപാലന സഭയുടെ ആഭിമുഖ്യത്തില്‍ പാലാ അല്‍ഫോന്‍സാ കോളേജില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. സഭയുടെ  ശുചിത്വ സേവന പദ്ധതിയുടെ ഭാഗമായാണ്  സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിന് സ്ത്രീകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  കേരളത്തിലുടനീളം ഉള്ള കലാലയങ്ങളിലും പഞ്ചായത്തുകളിലും ലിവ കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നത്. പാലാ അല്‍ഫോന്‍സാ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും, മെന്‍സ്ട്രല്‍ കപ്പുകള്‍ നല്‍കിക്കൊണ്ട് കോളേജിനെ 'പാഡ് ഫ്രീ ക്യാമ്പസ്' ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിതരണ ഉദ്ഘാടനം നിഷ ജോസ് കെ മാണി നിര്‍വഹിക്കും. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച എല്ലാവിധ ടെസ്റ്റ് റിപ്പോര്‍ട്ടുകളോടും കൂടിയ ലീവാ കപ്പ് ആണ് ഹരിഹരപുത്ര മാതൃസമിതി വിതരണം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അജയ് കുമാര്‍ പി.റ്റി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, എസ്.കെ. നായര്‍, അല്‍ഫോന്‍സാ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആന്‍ സാറാ ജോണ്‍സണ്‍,  വൈസ് ചെയര്‍പേഴ്‌സണ്‍ എയ്ഞ്ചല്‍ റബേക്ക സന്തോഷ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments