ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമിതി സംഘടിപ്പിക്കുന്ന ഹിന്ദു അവകാശ മുന്നേറ്റ യാത്രക്ക് ഏറ്റുമാനൂരില്‍ തുടക്കമായി. ക്ഷേത്രഭരണം സര്‍ക്കാരില്‍ നിന്നും മോചിപ്പിക്കുക, സാമൂഹ്യ നീതി ഉറപ്പാക്കുക, സാംസ്‌കാരിക ധ്വംസനം അവസാനിപ്പിക്കുക, സനാതന ധര്‍മ്മം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് 7, 8, 9 തീയതികളില്‍ അവകാശ മുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.പേരൂര്‍ കവലയല്‍ നടന്ന സമ്മേളനം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി v സുശികുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജനറല്‍ സെക്രട്ടറി അനീഷ് എന്‍ പിള്ള, വി സുശികുമാറില്‍ നിന്നും ഫ്‌ലാഗ് ഏറ്റുവാങ്ങി. ഹിന്ദു ഐക്യവേദി ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ അനിത ജനാര്‍ദ്ദനന്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ബിന്ദു മോഹന്‍, ജില്ല ട്രഷറര്‍ ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍, സംഘടന സെക്രട്ടറി സി.ഡി മുരളീധരന്‍, സെക്രട്ടറിമാരായ ജയചന്ദ്രന്‍, കുമ്മനം കൃഷ്ണകുമാര്‍, മഹിളാ ഐക്യവേദി ജില്ലജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, താലൂക്ക് സംഘടനാ സെക്രട്ടറി കെ.ജി തങ്കച്ചന്‍, സെക്രട്ടറി ജയന്‍ നീണ്ടൂര്‍, ഹിന്ദു ഐക്യവേദി മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികള്‍, പങ്കെടുത്തു. മാഞ്ഞൂര്‍, നീണ്ടൂര്‍, ആതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ മുന്നേറ്റ യാത്ര അയ്മനത്ത് സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
0 Comments