Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു അവകാശ മുന്നേറ്റ യാത്രയുടെ മീനച്ചില്‍ താലൂക്ക് തല ഉദ്ഘാടനം നടന്നു



ഹിന്ദു അവകാശ മുന്നേറ്റ യാത്രയുടെ മീനച്ചില്‍ താലൂക്ക് തല ഉദ്ഘാടനം രാമപുരം അമ്പലം ജംഗ്ഷനില്‍ നടന്നു. സാമൂഹിക നീതിയും, സനാതന ധര്‍മ്മസംരക്ഷണവും ഉറപ്പാക്കണമെന്നും, ക്ഷേത്ര ഭരണം സര്‍ക്കാരില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദു അവകാശമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്. അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സംപൂജ്യ വീതസംഗാനന്ദന മഹാരാജ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ പിള്ളയ്ക്ക് പതാക കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ജില്ലാ പ്രസിഡന്റ് വി മുരളിധരന്‍ അധ്യക്ഷനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍  കെ.ജി ശിവന്‍ മുഖ്യ പ്രഭാഷണം നടത്തി.രാഷ്ട്രീയ സ്വയംസേവക സംഘം പൊന്‍കുന്നം ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.എന്‍ ആദിത്യന്‍,പി.പി നിര്‍മ്മലന്‍ അമനകര എന്നിവര്‍  ആശംസകള്‍ അര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് മനോജ് കുമാര്‍ മുരളീധരന്‍, വൈസ് പ്രസിഡണ്ട് രമേശ് ആര്‍ നായര്‍, ജനറല്‍ സെക്രട്ടറി രാജേഷ് തെക്കേനാഗത്തുങ്കല്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. മഹിള ഐക്യവേദി സംസ്ഥാന അധ്യക്ഷ  ബിന്ദു മോഹന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ  അനിതാ ജനാര്‍ദ്ദനന്‍, മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിമാരായ കൃഷ്ണകുമാര്‍, ജയചന്ദ്രന്‍ താലൂക്ക് ഖജാന്‍ജി സന്തോഷ് പി, വൈസ് പ്രസിഡന്റ് വി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments