Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു അവകാശ മുന്നേറ്റ യാത്ര രണ്ടാം ദിവസം കിടങ്ങൂരില്‍ നിന്നും ആരംഭിച്ചു.



ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് സമിതിയുടെ ഹിന്ദു അവകാശ മുന്നേറ്റ യാത്ര രണ്ടാം ദിവസം  കിടങ്ങൂരില്‍ നിന്നും ആരംഭിച്ചു. കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം മാനേജര്‍  എന്‍.പി ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു.  ജാഥാ ക്യാപ്റ്റന്‍ രാമചന്ദ്രന്‍ പിള്ളയെ പൊന്നാട അണിയിച്ചു ആദരിച്ചു.  ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷ  അനിതാ ജനാര്‍ദ്ദനന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  എം.ജി. ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ്   കേശവ പണിക്കര്‍,  ഖജാന്‍ജി എസ് രാജേന്ദ്രന്‍ നായര്‍,  പി.എന്‍ വേണുഗോപാല്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.  മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി  സിന്ധു ജയചന്ദ്രന്‍, ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍,  താലൂക്ക് സെക്രട്ടറി ജയചന്ദ്രന്‍, താലൂക്ക് വൈസ് പ്രസിഡന്റ് വി.എന്‍ രാധാകൃഷ്ണന്‍, ഖജാന്‍ജി സന്തോഷ് പി എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments