Breaking...

9/recent/ticker-posts

Header Ads Widget

ഹിന്ദു അവകാശ മുന്നേറ്റയാത്രയ്ക്ക് തുടക്കമായി



ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന  ഹിന്ദു അവകാശ മുന്നേറ്റ യാത്രയ്ക്ക്  തുടക്കമായി. ക്ഷേത്രഭരണം സര്‍ക്കാരില്‍ നിന്നും മാറ്റുക  സനാതനധര്‍മ്മം സംരക്ഷിക്കുക സാമൂഹ്യ നീതി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍  'ഹിന്ദു അവകാശ മുന്നേറ്റയാത്ര' നടത്തുന്നത്.വൈക്കം താലൂക്കില്‍ വെച്ചൂരില്‍ നിന്നും ആരംഭിച്ച യാത്ര, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ ജനാര്‍ദ്ദനന്‍, ജാഥ ക്യാപ്റ്റനും താലൂക്ക് പ്രസിഡന്റുമായ എസ്. അപ്പുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി സുനേഷ് കാട്ടാമ്പാക്ക്, ഖജാന്‍ജി കുട്ടപ്പന്‍ എം.വി., സമിതി അംഗം ശിവാനന്ദ പ്രഭു, ജില്ലാ സെക്രട്ടറി കൃഷ്ണകുമാര്‍, ഖജാന്‍ജി ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍, തലയാഴം വൈസ് പ്രസിഡന്റ് അജിത്, ആനന്ദന്‍ കെ.വി., വൈക്കം നഗരസഭ വര്‍ക്കിംഗ് പ്രസിഡന്റ് സനീഷ് എന്നിവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments