Breaking...

9/recent/ticker-posts

Header Ads Widget

ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗുകള്‍ നല്‍കി.



വനിതാ ദിനത്തില്‍ ഹെയര്‍ ഫോര്‍ യു ചാരിറ്റബിള്‍ സൊസൈറ്റി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗുകള്‍ നല്‍കി. സൊസൈറ്റി കേശദാന ക്യാമ്പുകളിലൂടെ മുടി ശേഖരിച്ച് നിര്‍മിച്ച 20  വിഗുകളാണ് പാലാ കെ.എം മാണി മെമ്മോറിയല്‍ ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് നല്‍കിയത് . ബഹുമാനപ്പെട്ട കോട്ടയം ഡി.എം.ഒ ഡോക്ടര്‍ പി.എന്‍. വിദ്യാദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, സൂപ്രണ്ട് ഡോക്ടര്‍ അഭിലാഷ് ടി.പി  അധ്യക്ഷത വഹിച്ചു. വിഗ് വിതരണവും, വനിതാ ദിന സന്ദേശവും നിഷ ജോസ് കെ മാണി നിര്‍വഹിച്ചു. ഓങ്കോളജിസ്റ്റ് ഡോ. PS ശബരീനാഥന്‍ ഡോക്ടര്‍ അരുണ്‍, ഡോക്ടര്‍ രേഷ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ടും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ  മഹേഷ് പി രാജു  കൃതജ്ഞതയര്‍പ്പിച്ചു.




Post a Comment

0 Comments