Breaking...

9/recent/ticker-posts

Header Ads Widget

NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു.




ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്ത്  നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടന്നു. കര്‍ഷകരോടും കാര്‍ഷികവൃത്തിയോടും താത്പര്യം വളര്‍ത്തുന്നതിനും, നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെപ്പറ്റി മനസ്സിലാക്കുന്നതിനുമായാണ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍പ്പുങ്കല്‍ പാടശേഖരത്ത്  നവംബര്‍ 16 ന് വിത്തുവിതച്ചത്. വിളവെടുപ്പിനായി NSS വോളണ്ടിയേഴ്‌സ് തൊപ്പി പാളയണിഞ്ഞ് , കൊയ്ത്തരിവാളുമായി കൊയ്ത്തു പാട്ടിന്റെ താളത്തില്‍ കൊയ്ത്തു നടത്തിയത് അഹ്ലാദക്കാഴ്ചയായി. കൃഷിക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയ മാത്യു തോമസ് മൂന്നുപീടികയലിനെ സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് പാനാമ്പുഴ പൊന്നാടയണിയിച്ച് ആദരിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് പാനാമ്പുഴ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബോബി മാത്യു കീക്കോലില്‍, പ്രിന്‍സിപ്പല്‍ റവ.ഫാ. സോമി മാത്യു എന്നിവര്‍  കൊയ്ത്തുത്സവം ആഘോഷമാക്കിയ NSS വോളണ്ടിയേഴ്‌സിനെ അഭിനന്ദിച്ചു.  ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവങ്ങളിലൊന്നായിരുന്നു കൊയ്ത്തുത്സവമെന്ന് വിദ്യാര്‍ത്ഥികള്‍  പറഞ്ഞു.  NSS പ്രോഗ്രാം ഓഫീസര്‍  ഡോ. പി.ജെ. സിന്ധുറാണി, അദ്ധ്യാപകരായ ആന്റോ ജോര്‍ജ്ജ് കാവുകാട്ട് , ഷാജി ജോര്‍ജ്ജ്, സോളി ജോസഫ്, NSS വോളണ്ടിയര്‍ ലീഡേഴ്‌സ് സി.എം. അന്‍വിന്‍, അമല ജോസ് എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments