മധ്യവേനലവധിയ്ക്കായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടച്ചു. ഒന്‍പതാം ക്ലാസുകാരുടെ പരീക്ഷ ബുധനാഴ്ച പൂര്‍ത്തിയായതോടെ അടുത്ത 2 മാസക്കാലം അവധി ആഘോഷിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. അവധിക്കാലത്ത് മൊബൈലിലും ഇന്റര്‍നെറ്റിലും സമയം ചെലവഴിക്കാതെ കായികവിനോദങ്ങള്‍ക്കും സൗഹൃദ കൂട്ടായ്മകളിലൂടെ സാമൂഹിക ബന്ധം വളര്‍ത്താനും ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് അധ്യാപകര്‍ കുട്ടികള്‍ക്കു നല്‍കിയത്.
0 Comments