Breaking...

9/recent/ticker-posts

Header Ads Widget

ഇടമുള കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി.



ഇടമുള കുളങ്ങരക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം നടന്നു. കാഞ്ഞിരപ്പള്ളി ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് അലങ്കാര ഗോപുര സമര്‍പ്പണം നടന്നത്. കേരളീയ ക്ഷേത്ര വാസ്തുവിദ്യ പ്രകാരമാണ് അലങ്കാര ഗോപുരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് . ഇതോടൊപ്പം ക്ഷേത്ര മതില്‍ക്കകത്തെ പ്രദക്ഷിണ വഴി ഒരു ഭക്തന്റെ സമര്‍പ്പണമായി ശിലകള്‍ പാകി നവീകരിച്ചു.ഒരു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതായി ഭരണ സമിതിയംഗങ്ങള്‍ പറഞ്ഞു. ഉത്സവാഘോഷ ങ്ങളോടനുബന്ധിച്ച് തിരുവാതിരകളി, ഭജന്‍സ്, കുറത്തിയാട്ടം, മഹാപ്രസാദമൂട്ട്,  വിശേഷാല്‍ ദീപാരാധന എന്നിവയും നടന്നു. ശനിയാഴ്ച മീനപ്പൂരത്തോടനുബന്ധിച്ച് കലശാഭിഷേകം,  സര്‍പ്പപൂജ, മഹാപ്രസാദമൂട്ട്, സംഗീത സദസ്സ് തുടങ്ങിയവ നടക്കും. ഞായറാഴ്ച ഉത്സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments