Breaking...

9/recent/ticker-posts

Header Ads Widget

ഇല്ലിക്കല്‍കല്ലിലേക്ക് സ്വകാര്യ ബസ് സര്‍വ്വീസ്



വിനോദ സഞ്ചാരികള്‍ക്ക് ഇനി സ്വകാര്യ ബസ്സില്‍ ഇല്ലിക്കല്‍ കല്ലിലെത്തി വിസ്മയക്കാഴ്ചകള്‍ കാണാം. വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കല്‍കല്ലിലേക്ക് സ്വകാര്യ ബസ് സര്‍വ്വീസ് ആരംഭിച്ചു.  കുഴിത്തോട്ട് ഗ്രൂപ്പാണ്  കാഞ്ഞിരംകവലയെയും  പാലായെയും ബന്ധിപ്പിച്ചു ബസ് സര്‍വീസ് ആരംഭിച്ചത്.  കാഞ്ഞിരം കവലയില്‍ നടന്ന ചടങ്ങില്‍ മാണി സി കാപ്പന്‍ എംഎല്‍എ പുതിയ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. പഴുക്കാക്കാനം , മങ്കൊമ്പ് ക്ഷേത്രം, ഈരാറ്റുപേട്ട വഴി സര്‍വീസ് പാലായിലെത്തും. പഴുക്കാക്കാനത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഉള്ളത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സഞ്ചാരികള്‍ക്കായി ബസ് ഇല്ലിക്കല്‍ കല്ലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് വരെയും എത്തും.പാലായില്‍ നിന്നും 7.57, 12.20, 4.50 എന്നീ സമയങ്ങളിലും കാഞ്ഞിരം കവലയില്‍ നിന്നും രാവിലെ 5.30, 10.05, 2.40 എന്നീ സമയങ്ങളിലുമാണ് ട്രിപ്പ് ആരംഭിക്കുന്നത്. ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ പഴുക്കാക്കാനം മേഖലയിലെ യാത്ര ക്ലേശത്തിനും പരിഹാരമാകും  .മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ്  ബിജു സോമന്‍, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മറിയാമ്മ ഫെര്‍ണാണ്ടസ് ,ജോയി സ്‌കറിയാ, ടി ജെ ബെഞ്ചമിന്‍ , മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസഫ് , ബിബി ഐസക് വിജയകുമാര്‍ തയ്യില്‍ ബിജു ജോസഫ് ബിന്‍സി റ്റോമി ,പ്രസന്ന സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments