ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. 7 മാസമായി മുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുക, മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപതിയില്‍ ഉച്ചയ്ക്കു ശേഷം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. Dcc വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷനായിരുന്നു. മുന്‍ ബ്ലോക്ക് കമ്മറ്റിപ്രസിഡന്റ് VK സുരേന്ദ്രന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു, സാബു അഗസ്റ്റ്യന്‍, ലിസി ജോയി, Kv മാത്യു, മാത്തുക്കുട്ടി ജോര്‍ജ്, ജോസ് ജോസഫ്, ആഗസ്റ്റ്യന്‍ കുര്യാക്കോസ്, സണ്ണി മുളയൊലി, അശോക് കുമാര്‍ കൊട്ടുപ്പള്ളിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments